ലെയോ മാർപാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ
Oct 16, 2025, 12:27 IST

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്‌കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്‌കിയാണ് വെളുത്ത അറേബ്യൻ കുതിരയെ ഇന്നലെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷ്ണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്‌കി പറഞ്ഞു.