പൗരോഹിത്യ ദൈവവിളിയിൽ യൂറോപ്പിൽ പോളണ്ട് മുന്നിൽ; 2025-ൽ തിരുപ്പട്ടം സ്വീകരിക്കുന്നത് 208 പേർ

ഈ വർഷം പോളണ്ടിൽ പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്നത് 208 ഡീക്കൻമ്മാരാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പോളണ്ടാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. രൂപതാ വൈദികർ ആയി അഭിഷിക്തരാകുക 141 പേരായിരിക്കും.
കത്തോലിക്കാ ജനസംഖ്യയിൽ രാജ്യത്തെ രണ്ടാമത്തെ വലിയ രൂപതയായ വാർസോ അതിരൂപതയിൽ ഈ വർഷം 12 നവവൈദികരുണ്ടാകും. എന്നിരുന്നാലും, ഏറ്റവും കൂടുതൽ പുതിയ പുരോഹിതന്മാരുള്ള രൂപത പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള ടാർനോവ് രൂപതയായിരിക്കും, അവിടെ 13 നവ വൈദികർ അഭിഷിക്തരാകും.
രൂപതയിലെ ഭക്തരായ ജനസംഖ്യയ്ക്ക് പേരുകേട്ടതാണ് ഈ രൂപത. അവിടെ 61.5 ശതമാനം പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു, 99.4 ശതമാനം പേർ കത്തോലിക്കരാണ്.
മറ്റ് രൂപതകളെ അപേക്ഷിച്ച് കൂടുതൽ സെമിനാരി വിദ്യാർത്ഥികളുടെ സാന്നിധ്യം ഇവിടെയുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി, രൂപതയിലെ അംഗങ്ങൾ പൗരോഹിത്യ ദൈവവിളികൾക്കായി പ്രാർത്ഥിക്കുന്നതിനായി ടുച്ചോവ് മാതാവിന്റെ വിശുദ്ധമന്ദിരത്തിലേക്ക് തീർത്ഥാടനം നടത്തിവരുന്നു.
ഈ വർഷം, 1,000-ത്തിലധികം വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുത്തു. രൂപതയ്ക്കുള്ളിലെ ദൈവവിളികൾ ഇതിന് കാരണമായെന്ന് പറയപ്പെടുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരിക്കൽ ബിഷപ്പായി സേവനമനുഷ്ഠിച്ച ക്രാക്കോ അതിരൂപതയ്ക്ക് ഈ വർഷം ഏഴ് നവവൈദികരെ ലഭിക്കും.
വിവിധ സന്യാസ സഭകളിൽ നിന്നും 67 പുരോഹിതന്മാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 1625-ൽ സെന്റ് വിൻസെന്റ് ഡി പോൾ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദി മിഷനാണ് ഏറ്റവും കൂടുതൽ പുരോഹിതന്മാരെ നിയമിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ കത്തോലിക്കാ രാജ്യങ്ങളിലൊന്നായി പോളണ്ട് തുടരുന്നു. 2021 ലെ സെൻസസിൽ ജനസംഖ്യയുടെ 71.4 ശതമാനം പേരും കത്തോലിക്കരാണ്.