സമൂഹത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും സ്ത്രീകളുടെ അടിച്ചമർത്തലുകളിലേക്കും വിരൽ ചൂണ്ടുന്ന പുസ്തകം, പാർവതിയുടെ രണ്ടാമത്തെ പുസ്‌തകം പുറത്തിറക്കി അച്ഛൻ കെസി വേണുഗോപാൽ 
 

 
333

കൊച്ചി : എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തിരക്കിലാണ്. രാഷ്ട്രീയത്തിൻ്റെ തിരക്കുകൾ മാറ്റി വെച്ച് അദ്ദേഹം ഒരു പുസ്‌തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു . തൻ്റെ ഫേസ് ബുക്കിലൂടെ കെ.സി വേണുഗോപാൽ മകളുടെ രണ്ടാമത്തെ പുസ്‌തകത്തിൻ്റെ കവർ പ്രകാശനം നിർവ്വഹിച്ച് കൊണ്ട് കുറിച്ചതിങ്ങനെ ,

"എൻ്റെ  മകൾ പാർവതിയുടെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ പേജ് ഞാൻ സന്തോഷത്തോടെ പ്രകാശനം ചെയ്യുകയാണ്. ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണത്. എ  ഗേൾ സ്പീക്ക്സ് ( A Girl Speaks) എന്നാണ്  പുസ്തകത്തിന്റെ  പേര്. ഇക്കാലത്ത്  സമൂഹത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും  സ്ത്രീകളുടെ അടിച്ചമർത്തലുകളിലേക്കും ഈ  പുസ്തകം  വിരൽ ചൂണ്ടുന്നു.

ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയുള്ള ലോകം നിങ്ങൾക്കിതിൽ കാണാം. പുസ്തകം  അടുത്തു തന്നെ വിപണിയിൽ എത്തും. മകൾ എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുന്നതിലുള്ള  ഒരു പിതാവിന്റെ സന്തോഷവും  അഭിമാനവും ചെറുതല്ല. പുസ്തകം നന്നായി വായിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു."

Tags

Share this story

From Around the Web