മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും, കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം
 

 
WWW

ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇതുസംബന്ധിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ഈസ്റ്ററിന് ശേഷമാകും മുനമ്പം നിവാസികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് സന്ദർശനം നടത്തിയതിന് ശേഷവും പ്രദേശവാസികൾ വഫഖ് ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമരം ചെയ്യുന്നവരെ പ്രധാനമന്ത്രി നേരിട്ട് കാണുന്നത്. 

Tags

Share this story

From Around the Web