മോദിയുടെ പള്ളി സന്ദർശനം വിദേശഭരണാധികാരികളെ കാണിക്കാൻ; ആക്രമണങ്ങൾക്കെതിരെ നിവേദനം നൽകിയിട്ട് കാര്യമില്ല; രൂക്ഷവിമർശനവുമായി 'ദീപിക'

 
modi

തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്കെതിരെ സംഘപരിവാർ തുടരുന്ന ആക്രമണങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ മൗനാനുവാദത്തെയും നിശിതമായി വിമർശിച്ച് കത്തോലിക്കസഭ മുഖപത്രം 'ദീപിക'. ക്രി​സ്മ​സി​ന് വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ങ്ങ​ളെ​ല്ലാം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മെ​തി​രാ​ണെന്ന് ദീപിക മുഖപ്രസം​ഗത്തിൽ പറയുന്നു. 11 വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം പു​തി​യ സം​ഭ​വ​മ​ല്ല. ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ പു​റ​ത്ത് ക്രി​സ്മ​സ് അ​ല​ങ്കോ​ല​മാ​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ​ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കുമെന്നും ദീപിക വിമർശിച്ചു.

ഈ ക്രിസ്മസിന് രാജ്യമൊട്ടാകെ ക്രൈസ്തർക്കെതിരെ സംഘപരിവാർ ആക്രമണം നടത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ബി​ജെ​പി ഭ​രി​ക്കു​ന്ന നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി. 2024ൽ ​മാ​ത്രം ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 706 അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം നാ​ലും അ​ഞ്ചും ഇ​ര​ട്ടി​യാ​യി.

സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്രോ​ശ​ങ്ങ​ളേ​ക്കാ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് പ്രധാനമന്ത്രിയുടെ ​നി​ശ​ബ്ദ​ത​യാ​ണെന്നും ദീപിക വിമർശിച്ചു. സം​ഘ​ട​ന​ക​ൾ മാ​ത്ര​മ​ല്ല, ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി. യു​പി​യി​ൽ ക്രി​സ്മ​സ് അ​വ​ധി റ​ദ്ദാ​ക്കി. ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രേ എ​ന്നുപ​റ​ഞ്ഞ് ഹി​ന്ദു സേ​വാ സ​മാ​ജ് ക്രി​സ്മ​സ് ത​ലേ​ന്ന് ബ​ന്ദ് ന​ട​ത്തി. കേ​ര​ള ലോ​ക്ഭ​വ​നി​ലും ക്രി​സ്മ​സ് പ്ര​വൃ​ത്തി​ദി​ന​മാ​ക്കി.

ആക്രണങ്ങൾ മി​ക്ക​തും മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ്. അ​തേ​സ​മ​യം, ഘ​ർ​വാ​പ്പ​സി​യെ​ന്ന ഓ​മ​ന​പ്പേ​രി​ട്ടു​ള്ള ഹി​ന്ദു​ത്വ​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​വു​മി​ല്ല. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളി​ലേ​റെ​യും പ​ഠി​ച്ച​ത്, ഈ ‘​മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രു​ടെ’ സ്കൂ​ളി​ലാ​യി​രു​ന്നു. അ​ന്ന​വ​ർ നേ​താ​ക്ക​ളാ​യി​രു​ന്നി​ല്ല. മ​തം മാ​റി​യു​മി​ല്ല. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന വ്യാ​ജം പോ​ലെ, ക്രി​സ്മ​സി​നു​പോ​ലും ക്രി​സ്ത്യാ​നി​ക​ളെ തു​ല്യ​പൗ​ര​രാ​യി കാ​ണാ​ത്ത​വ​രു​ടെ പു​ത്ത​ൻ വ​ള​ച്ചൊ​ടി​ക്ക​ലാ​ണ് ക്രി​പ്റ്റോ ക്രി​സ്ത്യ​ൻ​സ്! ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്ത ക്രൈ​സ്ത​വ​രെ​യും ക്രി​പ്റ്റോ കൂ​ട്ടി വി​ളി​ക്കു​മോ എന്നും കത്തോലിക്കസഭ മുഖപത്രം ചോദിക്കുന്നു.

ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്രം​ പ്ര​ശ്ന​ത്തിന് പ​രി​ഹാരമാകില്ലെന്നും, കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക​ണം. ഇന്ത്യ ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണെ​ന്നും അ​തി​നു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ന്നുമാണ് ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അ​നു​ദി​നം മാ​ര​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​ത്തെ നേ​രി​ടാ​ൻ മ​തേ​ത​ര പാ​ർ​ടി​ക​ൾ​ക്കു കാ​ലാ​നു​സൃ​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ പ​ദ്ധ​തി വേ​ണം. വി​ക​സ​ന​പ​ദ്ധ​തി​ക​ളോ ആ​ത്മ​വി​ശ്വാ​സ​മോ ഇ​ല്ലാ​ത്ത പാ​ർ​ടി​ക​ൾ​ക്കാ​ണ് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​കു​ന്നത്. ഒന്നിച്ചു കൈ കോ​ർ​ത്തുനി​ന്ന് വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും തു​ര​ത്തണമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

Tags

Share this story

From Around the Web