സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 75-ാം പിറന്നാളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തെന്നിന്ത്യൻ ഇതിഹാസതാരം രജനികാന്തിന്റെ 75-ാം പിറന്നാളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. തലൈവർ എന്ന് സ്നേഹപൂർവം വിളിക്കുന്ന ഇതിഹാസ നടൻ, തന്റെ പ്രകടനങ്ങളിലൂടെയും വ്യത്യസ്ത ശൈലിയിലൂടെയും തലമുറകളെ പ്രചോദിപ്പിക്കുന്ന നടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആദരണീയനായ രജനികാന്തിന് ആശംസകൾ. തലമുറകളെ പ്രചോദിക്കുന്ന നടൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചു. ചലച്ചിത്ര ലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർഥിക്കുന്നു...' പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ലോകമെന്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങൾ നടത്തുകയാണ്. ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.