പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തുതു. വിശുദ്ധി, ആത്മസമർപ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവ യിൽ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മാതൃകാ രൂപതകളിൽ മു ൻപന്തിയിലുള്ള പാലാ രൂപതയുടെ നേതൃവൈഭവം ശക്തമാണെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്‌തവരുടെ എണ്ണത്തിലല്ല, മറിച്ച് മൂല്യത്തിലാ ണ് സഭയുടെ വളർച്ചയെന്ന് കാതോലിക്ക ബാവ പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. പാലാ രൂപതയുടെ പ്രവർത്തനങ്ങൾ ആഗോള കത്തോലിക്കാ സഭയ്ക്ക് മാതൃകയും പ്രചോദനവുമാണന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു .പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നൽകി.
സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ഔഗിൻ മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, ബിഷപ്പ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എംഎൽഎമാരായ സണ്ണി ജോസഫ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ. ജോസ്, എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരീന ഞാറക്കാട്ടിൽ, പി.സി. ജോർജ്, ഷീബ ബിനോയി പള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മുഖ്യവികാ രി ജനറാൾ മോൺ. ജോസഫ് തടത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.