യുഎസിലെ മിസോറിയില്‍ വിമാനം തകർന്ന് അപകടം;12 പേർ കൊല്ലപ്പെട്ടു

 
2333

മിസോറി: യുഎസിൽ സ്വകാര്യ സ്കൈ ഡൈവിങ് കമ്പനിയുടെ വിമാനം തകർന്ന് 12 പേർ മരിച്ചു. സ്കൈ ഡൈവിങ്ങിനായി എത്തിയ പതിനൊന്ന് പേരും,വിമാനത്തിന്റെ പൈലറ്റുമാണ് മരിച്ചത്. ഇന്നലെ രാത്രി, ഇന്ത്യന്‍ സമയം പത്തരയോടെ മിസോറിയിലെ ബട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്.

സ്കൈഡൈവ് കൻസാസ് സിറ്റി' കമ്പനിയുടെ സിംഗിള്‍ എഞ്ചിന്‍ വിമാനം സമീപത്തെ, ഹൈവേയില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് നൂറ് അടി മാത്രം ഉയർന്ന വിമാനം മൂക്ക് കുത്തി നിലത്തേക്ക് പതിക്കുകയായിരുന്നു. ഉയരകുറവ് കാരണം, യാത്രിക്കാർക്ക് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാനും സാധിച്ചില്ല. സ്കൈഡൈവിങ് കാണാനെത്തിയവരുടെ മുന്നിലാണ് ഉറ്റവർ മരിച്ചുവീണത്.

Tags

Share this story

From Around the Web