സിപിഐഎം നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി പി.കെ. ശശി. താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ്, കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെയാണെന്ന് പി.കെ. ശശി

UDF ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ. ശശി. സർക്കാർ പ്രതിനിധിയായി ശശിയെ ക്ഷണിച്ചതിൽ ഒരു വിഭാഗം സിപിഐഎം പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാൽ തന്നെ ആണെന്നും പറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശിയുടെ പ്രസംഗം.
പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ ചടങ്ങിലേക്കാണ് ശശിയെ മുഖ്യാതിഥിയായി നഗരസഭ ഭരണ സമിതിക്ഷണിച്ചത്. സജീവ ചുമതലകളില്‍ ഉണ്ടായിരുന്നപ്പോള്‍ വിളിക്കാതിരുന്നവര്‍ പാര്‍ട്ടി നടപടിക്ക് പിന്നാലെ വിളിക്കുന്നതില്‍ ദുരുദ്ദേശം ഉണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ഒരു വിഭാഗത്തിന്റെ വാദം.
ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വലിയ പ്രശ്‌നങ്ങളാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. പരിപാടിക്ക് എത്തിയ ശശിയെ ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നാലെ സിപിഎമ്മിന്റെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ശശി ഉന്നയിച്ചു.
കൊച്ചി പഴയ കൊച്ചിയല്ല എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് പി.കെ ശശി പറഞ്ഞു.
അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല പക്ഷെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണെന്ന് പി കെ ശശി.
ഉദ്ഘാടനപരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം ബേജാറ്. എന്തിന് തന്നെ ഭയപ്പെടണം. താനൊരു ചെറിയ മനുഷ്യനാണ്. നല്ലത് ആരുചെയ്താലും അതിനെ പിന്തുണക്കാനുള്ള മനസുണ്ടാവണമെന്നും ശശി പറഞ്ഞു.