പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു, പ്രതിപക്ഷം കടമ നിർവഹിച്ചില്ല, കേരളത്തിൽ എയിംസ് വരും; രാജീവ് ചന്ദ്രശേഖർ
Updated: Oct 1, 2025, 13:21 IST

കഴിഞ്ഞ 9 കൊല്ലമായി കേരളത്തിലെ സാമ്പത്തിക രംഗം തകർന്നു കിടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ നിയമസഭ സമ്മേളനത്തിൽ വിലക്കയറ്റം ചർച്ച ചെയ്തില്ല. കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം. പ്രതിപക്ഷം അവരുടെ കടമ നിർവഹിച്ചില്ല.
തൊഴിൽ രംഗം പോലും ഈ സർക്കാർ സൃഷ്ടിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു. പണം വാങ്ങി ജനങ്ങളുടെ തലയിൽ വയ്ക്കുകയാണ് ചെയ്തത്. അതിനു മുൻപുള്ള യുഡിഎഫ് സർക്കാരും ഇങ്ങനെ തന്നെയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.