കരൂരില്‍ മരിച്ചു വീണത് രണ്ട് മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍; കൂടുതലും യുവാക്കള്‍

ചെന്നൈ: കരൂരില്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍. 39 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. പതിനേഴ് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും അടക്കമാണ് മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
മരണപ്പെട്ടവര്‍:
ഹേമലത (8), സൈലത്സന (8), സായ് ജീവ (4), ഗുരു വിഷ്ണു (2), സനൂജ് (13), ധരണിക (14), പഴനിയമ്മാള്‍ (11), കോകില (14), കൃതിക് (7) താമരൈക്കണ്ണന്‍ (25), സുകന്യ (33), ആകാശ് (23), ധനുഷ്‌കുമാര്‍ (24), വടിവഴകന്‍ (54), രേവതി (52), ചന്ദ്ര (40), രമേഷ് (32), രവികൃഷ്ണന്‍ (32), പ്രിയദര്‍ശിനി (35), മഹേശ്വരി (45), മാലതി (36), സുമതി (50), മണികണ്ഠന്‍ (33), സതീഷ് കുമാര്‍ (34), ആനന്ദ് (26), ശങ്കര്‍ ഗണേഷ് (45), വിജയറാണി (42), ഗോകുലപ്രിയ (28), ഫാത്തിമ ബാനു (29), ജയ (55), അരുക്കനി (60), ജയന്തി (43).
അപകടത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനു ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. ടി വി കെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.