പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി, രാജിവച്ച് ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ

 
babu

പത്തനംതിട്ട: കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്.

ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂരിൽ എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരൻ്റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു.

Tags

Share this story

From Around the Web