ആലുവ പാലത്തിൽ യാത്രക്കാരൻ ട്രെയിൻ ചങ്ങല വലിച്ച സംഭവം: കാസർകോട് സ്വദേശിക്കെതിരെ ആർപിഎഫ് കേസെടുത്തു
Jul 15, 2025, 10:44 IST

കൊച്ചി: ആലുവ പാലത്തിൽ അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിർത്തിയ കാസർകോട് സ്വദേശിക്കെതിരെ ആർപിഎഫ് കേസ് എടുത്തു. ഏറനാട് എക്സ്പ്രസിൽ ആണ് യാത്രക്കാരൻ ചെയിൻ വലിച്ചത്.
പാലത്തിനു മുകളിൽ ആയതിനാൽ ലോക്കോ പൈലറ്റിന് പ്രഷർ വാൽവ് പുനസ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. ടിക്കറ്റ് പരിശോധകനാണ് ജീവൻ പണയം വെച്ച് പ്രഷർ വാൽവ് പുനസ്ഥാപിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കാസർകോട് സ്വദേശിയായ യാത്രക്കാരൻ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചത്.