ഗ്വാഡലൂപ്പിലെ മാതാവിന്റെ ചിത്രം ആദ്യം സൂക്ഷിച്ചിരുന്ന ചാപ്പലിന്റെ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്

 
22

1531 ഡിസംബർ ഒൻപതു മുതൽ 12 വരെ പരിശുദ്ധ കന്യകാമറിയം മെക്സിക്കോയിലെ വി. ജുവാൻ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അങ്കിയിൽ പതിഞ്ഞ പരിശുദ്ധ മാതാവിന്റെ ചിത്രം പിന്നീട് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ് എന്നറിയപ്പെട്ടു. മെക്സിക്കോയുടെ ക്രൈസ്തവ വിശ്വാസത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗ്വാഡലൂപ്പ് മാതാവിനോടുള്ള ഭക്തി.

രാജ്യത്തിന്റെ ആദ്യത്തെ ആർച്ച്ബിഷപ്പായിരുന്ന ഫ്രയർ ജുവാൻ ഡി സുമാറാഗയോട്, ‘ടെപിയാക് സമതലത്തിൽ’ ഒരു ചാപ്പൽ പണിയണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവിടെ ഒരു ചാപ്പൽ നിർമ്മിക്കുകയും അദ്ദേഹത്തിന്റെ അങ്കിയിൽ പതിഞ്ഞ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം അവിടെ സൂക്ഷിക്കുകയും ചെയ്തു. വി. ജുവാൻ ഡീഗോ 17 വർഷം അതിനടുത്തായി താമസിച്ചു. 1548 ൽ മരിക്കുന്നതുവരെ സംഭവങ്ങൾ വിവരിക്കുന്നതിനും ഈ അങ്കി പരിപാലിക്കുന്നതിനുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു. അന്നദ്ദേഹം പണികഴിച്ച ചാപ്പലിന്റെ കുറച്ചുഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അഡോബ് കൊണ്ടു നിർമ്മിച്ച യഥാർഥ ചാപ്പൽ കാലക്രമേണ പരിഷ്കരിച്ചു. വർധിച്ചുവരുന്ന ഭക്തി കാരണം 1649 ൽ, ഇപ്പോൾ ഓൾഡ് പാരിഷ് ചർച്ച് ഓഫ് ദി ഇന്ത്യൻസ് എന്നറിയപ്പെടുന്ന മറ്റൊരു പള്ളി നിർമ്മിക്കപ്പെട്ടു. പള്ളിക്കുള്ളിൽ, ആദ്യത്തെ ചാപ്പലിൽ നിന്നുള്ള ഒരു മതിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1709 ഏപ്രിലിൽ പുതിയ ബസിലിക്കയിലേക്കു മാറ്റുന്നതിനു മുൻപ് നൂറുവർഷത്തിലേറെയായി അങ്കി പ്രദർശിപ്പിച്ചിരുന്ന കൃത്യമായ സ്ഥലം ഇവിടെയാണ്. 1976 ൽ ആധുനിക ബസിലിക്കയുടെ നിർമ്മാണം പൂർത്തിയായതിനാൽ ആ കെട്ടിടം ഇപ്പോൾ പഴയ ബസിലിക്ക എന്നറിയപ്പെടുന്നു.

Tags

Share this story

From Around the Web