രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം, കൂടുതല്‍ തെളിവുകള്‍ പുറത്തുവരും: എം.വി ഗോവിന്ദന്‍

 
222

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗമാണ്.

കേരളത്തിലെ കോണ്‍ഗ്രസ് ഗുരുതരമായ പ്രതിസന്ധിലാണ്. രാഹുലിന്റെ സസ്‌പെന്‍ഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

'ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥ. ഒരു പത്ര പ്രവര്‍ത്തക ലോകത്തോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ഇത് ഇവിടെ കൊണ്ട് ഒന്നും തീരാന്‍ പോകുന്നില്ല. ഇനിയും തെളിവുകള്‍ വരും,' എം.വി ഗോവിന്ദന്‍ പറഞ്ഞു.

Tags

Share this story

From Around the Web