പള്ളുരുത്തി ഹിജാബ് വിവാദം; വിദ്യാര്‍ത്ഥിനിയെ ഉടന്‍ മാറ്റില്ല, ഹൈക്കോടതി വിധി കാത്ത് കുടുംബം
Updated: Oct 19, 2025, 19:50 IST

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം നിലപാട് വ്യക്തമാക്കി.
ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അതുവരെ കുട്ടിയെ ഉടന്‍ സ്‌കൂളില്‍ നിന്ന് മാറ്റില്ലെന്നും കുടുംബം അറിയിച്ചു.
വിവാദം സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഈ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അതുവരെ കുട്ടിയെ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നാണ് കുടുംബത്തിന്റെ തീരുമാനം. കോടതിയുടെ നിലപാട് അറിഞ്ഞശേഷമാകും സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.