പാലരുവി എക്‌സ്പ്രസിന് നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്

 
train

തൃശുര്‍: തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ നിര്‍ത്തും. ജനപ്രതിനിധികളുടെയും റെയില്‍വേ യാത്രക്കാരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എന്ന് റെയില്‍ വെ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം കൂടിയാണ് പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിലെ സ്റ്റോപ്. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്ക് കുറയ്ക്കാനും തീരുമാനം സഹായകരമാകും.
 

ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് രാവിലെ 09:38 ന് ഇരിങ്ങാലക്കുടയില്‍ എത്തി 09:39 ന് പുറപ്പെടും. മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 16792 പാലക്കാട് ജംഗ്ഷന്‍ - തൂത്തുക്കുടി പാലരുവി എക്സ്പ്രസ് വൈകുന്നേരം 5:32 ന് ഇരിങ്ങാലക്കുടയില്‍ എത്തി 5:33 ന് പുറപ്പെടും.

ഇരിങ്ങാലക്കുടയില്‍ സ്റ്റോപ് അനുവദിച്ചതോടെ സമയക്രമത്തിലും ചെറിയ മാറ്റം ഉണ്ടാക്കും. ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്‌സ്പ്രസ് പുതുക്കിയ സമയ ക്രമം അനുസരിച്ച് രാവിലെ 10:04 ്‌ന് തൃശൂരില്‍ എത്തി 10:07 ന് പുറപ്പെടും. ഒറ്റപ്പാലം 11:23 /11:25 ന് പുറപ്പെടും. പാലക്കാട് ജങ്ഷനില്‍ 12:30 ന് എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 16792 പാലക്കാട് ജങ്ഷന്‍ - തൂത്തുക്കുടി പാലരുവി എക്‌സ്പ്രസ് ഇരിങ്ങാലക്കുടയില്‍ വൈകീട്ട് 5.32 ന് എത്തും. അങ്കമാലി: 5:54 /5:55, ആലുവ: വൈക്കീട്ട് 6:06 എത്തി 06:08 ന് പുറപ്പെടും.

Tags

Share this story

From Around the Web