ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പായുടെ നാമത്തിലുള്ള ഫൗണ്ടേഷന്‍ അംഗമായി പാലാ രൂപത മല്ലികശ്ശേരി ഇടവകാംഗം റവ.ഡോ. തോമസ് വടക്കേലിനെ നിയമിച്ച് വത്തിക്കാന്‍

വത്തിക്കാനിലെ (ജോസഫ് റാറ്റ്സിംഗർ)ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ ഫൗണ്ടേഷൻ' അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി സിബിസിഐ ഡോക്ട്രിൻ ഓഫീസ് സെക്രട്ടറി റവ.ഫാ.ഡോ. തോമസ് വടക്കലിനെ വത്തിക്കാന്‍ നിയമിച്ചു.
കത്തോലിക്കാ സഭക്ക് അനേകം ദൈവശാസ്ത്ര സംഭാവനകൾ, പ്രത്യേകിച്ചു വിശുദ്ധ ഗ്രന്ഥ പഠന, വ്യാഖ്യാനങ്ങളിൽ അര നൂറ്റാണ്ടോളം നൽകിയ ദൈവ ശാത്രജ്ഞനാണ് പരിശുദ്ധബെനഡിക്റ്റ് മാര്‍പ്പാപ്പ .
കേരള കാത്തലിക് ബിഷപ്പ്സ് (കെസിബിസി) കൗൺസിലിന്റെയും ഡോക്ട്രിനൽ കമ്മീഷന്റെയും സെക്രട്ടറിയായി റവ.ഡോ. തോമസ് വടക്കേൽ സേവനമനുഷ്ഠിക്കുന്നു, കൂടാതെ കോട്ടയത്തെ വടവാതൂരിലുള്ളസെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി സ്പിരിച്ചൃല്‍ ഫാദറും,
പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് പ്രൊഫസറുമാണ്.
സദാ സുസ്മരവദനനായി കാണപ്പെടുന്ന തലക്കനം തൊട്ടു തീണ്ടാത്ത ഒരു തനി നാടന്‍ പുരോഹിതന്‍ ഉയര്‍ന്ന വിദ്ധൃാഭൃാസ യോഗൃതയും ഉന്നത സ്ത്ഥാനമാനങ്ങളും വടക്കേലച്ചനെ കൂടൂതല്‍ കൂടൂതല്‍ വിനയാനൃിതനാക്കുന്നു എന്ന് അടുത്തറിയാവുന്നവര്‍ക്ക് മനസിലാകും.
പാലാ രൂപത വൈദിക സമിതിയായ ADCP യിലേയ്ക്ക് നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഈ പുരോഹിതന്‍ പാലാ രൂപതയിലെ
നൂറൂകണക്കിന് പുരോഹിതര്‍ക്കും ഏറെ പ്രിയപ്പെട്ട വൃക്തി യാണ് വരും കാലങ്ങളില്‍ പാലാരൂപതയുടെ നേതൃനിരയിലേയ്ക്ക് കര്‍ത്താവിന്‍റെ ഈ വിനീത ദാസന്‍ കടന്നു വരുമെന്ന കാരൃത്തില്‍ യാതൊരു സംശയവുമില്ല