പാക്കിസ്ഥാന്റെ എഫ് 16നെ വെടിവച്ചിട്ടു; പക്ഷേ 400ലേറെ അപകടങ്ങളിൽ 100 മരണം: മിഗ് 21 ഇന്ത്യൻ സേനയിൽ നിന്നും വിട വാങ്ങുന്നു. പകരം എത്തുന്നത് തേജസ്

 
mig

ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു വിടവാങ്ങുന്നു. ചണ്ഡിഗഡ് വ്യോമതാവളത്തിൽ സെപ്റ്റംബർ 19നാണു ഔദ്യോഗിക ഡീ കമ്മിഷനിങ് ചടങ്ങുകൾ. വ്യോമസേനയിൽ ഇപ്പോൾ അവശേഷിക്കുന്ന 2 മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം.

1963 ൽ ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങളുടെ 62 വർഷം നീണ്ട സേവനമാണു ചരിത്രമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സൂപ്പർ സോണിക് വിമാനമാണ് മിഗ്  21. 1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ ഉപയോഗിച്ചു തുടങ്ങിയ ഇവ പിന്നീട് സേനയുടെ പ്രധാന ആയുധമായി മാറി. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിലും, 1999 ലെ കാർഗിൽ യുദ്ധത്തിൽ എല്ലാം നിറസാന്നിധ്യമായിരുന്നു മിഗ്ഗ് 21.

 മിഗ് 21 സ്ക്വാഡ്രൻ ഇല്ലാതാകുമ്പോൾ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാകും– 29 സ്ക്വാഡ്രൻ. നിലവിലെ സാഹചര്യത്തിൽ വ്യോമസേനയ്ക്കു 42 സ്ക്വാഡ്രനുകൾ വേണമെന്നാണു വിലയിരുത്തൽ.

പ്രവർത്തിക്കുന്നതു 31 എണ്ണവും. സെപ്റ്റംബറിൽ ഇതു 29 ആയി ചുരുങ്ങും. 16–18 യുദ്ധവിമാനങ്ങൾ ഓരോ സ്ക്വാഡ്രനും.   മിഗ് 21 വിമാനങ്ങൾക്കു പകരമുള്ള തേജസ് വിമാനങ്ങൾ ലഭിക്കുന്നതു വൈകിയതാണു കരുത്തു കുറയാൻ കാരണം.

Tags

Share this story

From Around the Web