വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; കുപ്വാരയിലെ അതിര്‍ത്തിയില്‍ വെടിവെപ്പ്
Sep 21, 2025, 11:00 IST

കുപ്വാരയിലെ അതിര്‍ത്തിയില്‍ വെടിവെക്കല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിവെച്ചത്. ഒരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമില്ല. ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ പരീക്ഷണം നടത്തുന്നതായും സൂചനയുണ്ട്. ഇന്നലെ രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തിക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി ജമ്മുവിലെ അനന്ത്‌നാഗ് ജില്ലാ ഭരണകൂടം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും പറത്തുന്നത് നിരോധിച്ചു.