പൊലീസ് അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് സഭ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പങ്കെടുക്കില്ല
Sep 16, 2025, 07:21 IST

നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. ഇന്നും സഭയിലെത്തി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടേണ്ടെന്ന തീരുമാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
എത്തിയാൽ, സർക്കാരിനെതിരായ ആക്രമണത്തിൻ്റെ മൂർച്ച കുറയുമെന്ന് രാഹുലിനെ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. നിലവിൽ അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് നിയമസഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. കുന്നംകുളം കസ്റ്റഡി മർദനം അടക്കമുള്ള അതിക്രമങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിന്റെ വീഴ്ച തുറന്നുകാട്ടും. ആഗോളഅയ്യപ്പ സംഘമവും, ആരോഗ്യവകുപ്പിലെ പ്രതിസന്ധിയും ഉൾപ്പെടെ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിക്കും.