രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ബിജെപി ഭാരവാഹി പട്ടികയിൽ എതിർപ്പ് രൂക്ഷം
Jul 12, 2025, 10:14 IST

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ബിജെപി ഭാരവാഹി പട്ടികയിൽ എതിർപ്പ് രൂക്ഷം. മുൻ ഭാരവാഹികളായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ അനുകൂലികളെ പൂർണമായും തഴഞ്ഞാണ് ഭാരവാഹി പട്ടിക. പ്രഖ്യാപനത്തിൽ അമർഷം രേഖപ്പെടുത്തി പരസ്യ നിലപാടിലേക്ക് കടക്കുകയാണ് നേതാക്കൾ.
വി.മുരളീധരൻ പക്ഷക്കാരനായ പി.ആർ ശിവശങ്കരൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ചിരുന്നു. ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന നിർവാഹക സമിതി യോഗത്തിന് തൊട്ടുമുമ്പാണ് ബിജെപിയിലെ രാജീവ് ചന്ദ്രശേഖറിനെതിരായ പടലപ്പിണക്കം മറനീക്കി പുറത്തുവന്നിരിക്കുന്നത്.