നമ്മുടെ ആഴത്തിലുള്ള ആഗ്രഹങ്ങളെയും ആന്തരിക അസ്വസ്ഥതകളെയും തൃപ്തിപ്പെടുത്താൻ ദൈവത്തിന് മാത്രമേ കഴിയൂ: ലെയോ പാപ്പ
നമ്മുടെ ആഴത്തിലുള്ള ആഗ്രഹങ്ങളെയും ആന്തരിക അസ്വസ്ഥതകളെയും തൃപ്തിപ്പെടുത്താൻ ദൈവത്തിന് മാത്രമേ കഴിയൂവെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ദൈവസന്നിധിയിൽ ആയിരിക്കാനും പാപത്തിൽ നിന്ന് തങ്ങളെ രക്ഷിക്കാനും ധൈര്യത്തോടെ ദൈവത്തോട് അപേക്ഷിക്കാൻ ലെയോ പതിനാലാമൻ മാർപ്പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
“നമ്മുടെ പാപങ്ങളിൽ നിന്നും, നമ്മുടെ വിഡ്ഢിത്തങ്ങളിൽ നിന്നും, നമ്മെ ദ്രോഹിക്കുന്ന എല്ലാത്തിൽ നിന്നും ദൈവം നമ്മെ രക്ഷിക്കണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു. നമ്മുടെ ഉള്ളിൽ തകർന്നതും നമ്മുടെ ലോകത്തിൽ തകർന്നതും സുഖപ്പെടാൻ നാം ആഗ്രഹിക്കുന്നു. ചിലപ്പോൾ നാം ഇടറിവീഴുകയും ദൈവത്തെയും അവന്റെ ആവശ്യത്തെയും മറക്കുകയും ചെയ്യുന്നു.” പാപ്പ വെളിപ്പെടുത്തി.
ദൈവം നമ്മോടൊപ്പമുണ്ട്, അവനെ കണ്ടെത്തിയ നമ്മൾ, മറ്റുള്ളവരോട് അവനെക്കുറിച്ച് സംസാരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.