ഓൺലൈൻ മദ്യവിൽപ്പന: സർക്കർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. പലതരത്തിലുള്ള ശിപാർശകൾ സർക്കാരിന് വന്നിട്ടുണ്ട്. നികുതി ഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു. ഏത് ഔട്ട്ലെറ്റിലും കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകുന്ന രീതി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനക്കായുള്ള ശിപാർശ ബെവ്കോ എംഡി സർക്കാരിന് സമർപ്പിച്ചു.സ്വിഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ .ഓൺ ലൈൻ മദ്യവിൽപ്പനക്കായി ബെവ്കോ ആപ്പ് തയ്യാറാക്കി.വിദേശ നിർമ്മിത ബിയർ വിൽപന അനുവദിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടു.