കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്: യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷത്തിലധികം രൂപ
Oct 12, 2025, 11:36 IST

ഓൺലൈൻ തട്ടിപ്പില്‍ യുവതിക്ക് പണം നഷ്ടമായി. ഫോർട്ടു കൊച്ചി സ്വദേശിനിക്ക് അഞ്ച് ലക്ഷത്തിലധികം രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇൻസ്റ്റഗ്രാം പരസ്യത്തിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്.
വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാം എന്ന പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെയാണ് യുവതി തട്ടിപ്പിനിരയായത്. ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.