ഒക്ടോബർ ഏഴിന് ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർഥിക്കാനൊരുങ്ങി പത്ത് ലക്ഷം കുട്ടികൾ

 
kontha

ഒക്ടോബർ ഏഴിന് ലോകസമാധാനത്തിനായി പത്ത് ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർഥിക്കാനൊരുങ്ങുന്നു. പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) അതിന്റെ വൺ മില്യൺ ചിൽഡ്രൻ പ്രയിംഗ് ദി ജപമാല കാമ്പെയ്‌നിന്റെ ഇരുപതാം പതിപ്പാണിത്. ഈ വർഷത്തെ പ്രാർഥനയുടെ ലക്‌ഷ്യം വിഭജനം, സംഘർഷം, കഷ്ടപ്പാടുകൾ എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർഥിക്കുക എന്നതാണ്.

2005 ഒക്ടോബർ 18-ന്, വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ ചത്വരങ്ങളിൽ ജപമാല ചൊല്ലാൻ ഒരു കൂട്ടം സാധാരണക്കാർ കുട്ടികളെയും യുവാക്കളെയും സംഘടിപ്പിച്ചു. കുട്ടികൾ പ്രാർഥിക്കുമ്പോൾ കൂടുതൽ ഫലം ഉള്ളതായി മനസിലാക്കി. ഇത് സാധാരണക്കാർക്ക് സ്വർഗത്തിൽ നിന്നുള്ള ഒരു അടയാളമായിരുന്നു.

“രാജ്യത്തെ എല്ലാ സ്കൂളുകളിലും ഇടവകകളിലും, പള്ളി സംഘടനകളിലൂടെ, എത്തിച്ചേരുന്ന തരത്തിലാണ് ഈ കാമ്പയിൻ രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്തത്. അതിനുശേഷം, ഈ സംരംഭം ക്രിസ്ത്യൻ മൂല്യങ്ങളിലൂടെയും കത്തോലിക്കാ സഭയുടെ ഭക്തിയിലൂടെയും കുട്ടികളെയും യുവാക്കളെയും സുവിശേഷവൽക്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്,” വെനിസ്വേലയിലെ പ്രോഗ്രാമിന്റെ ജനറൽ കോർഡിനേറ്റർ ആയീല ബെല്ലോ പറഞ്ഞു.

പങ്കെടുക്കുന്നവർക്ക് കാമ്പെയ്‌ൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എത്ര കുട്ടികൾ ഔദ്യോഗികമായി പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒരു ധാരണ ലഭിക്കുന്നതിന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ എ സി എൻ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, വ്യത്യസ്ത ഭാഷകളിലുള്ള നിരവധി ഉപയോഗപ്രദമായ ഉറവിടങ്ങൾ സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Tags

Share this story

From Around the Web