ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ട്രംപ്‌; എണ്ണ ശേഖരം വർധിപ്പിക്കാൻ പാകിസ്താനുമായി കരാര്‍ ഒപ്പിട്ട് യുഎസ്

 
TRUMP

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകം പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ സഹായിക്കാമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇതിനായി വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് കരാർ വിവരം ട്രംപ് പങ്കുവെച്ചത്. പാകിസ്താനുമായി ഞങ്ങൾ കരാർ ഒപ്പിട്ടു.അതിലൂടെ പാകിസ്താനും അമേരിക്കയും അവരുടെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും.

ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഒരു പക്ഷേ ഒരുനാൾ അവർ ഇന്ത്യക്ക് എണ്ണ വിറ്റേക്കും,ആർക്കറിയാം...ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു.

Tags

Share this story

From Around the Web