മൂന്നാംദിനത്തിലും കണാമറയത്ത് ! ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും
Apr 10, 2026, 08:04 IST
പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു ശ്രീനന്ദ.
ചൊവ്വാഴ്ച വൈകിടോടെയാണ് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്.
കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘവും കർണാടകയിലെ തിരിച്ചിൽ സംഘത്തിലുണ്ട്.