ഒരുവശത്ത് പ്രധാനമന്ത്രി ക്രിസ്മസ് പരിപാടികളിൽ പങ്കെടുക്കുന്നു, മറുവശത്ത് ആക്രമണം; പാലക്കാട്ടെ സംഭവം ദൗർഭാഗ്യകരമെന്ന് ബസേലിയോസ് ക്ലീമീസ്

 
080

തിരുവനന്തപുരം: പാലക്കാട് കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമായ സംഭവമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ.

അക്രമങ്ങൾ ആവർത്തികാതിരിക്കാൻ അധികാരികൾ ഇടപെടണം. ക്രിസ്മസ് ആഘോഷത്തിന് ഇടയിൽ ഇത്തരം സംഭവങ്ങൾ ഒഴുവാക്കേണ്ടതാണെന്നും ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. മറുവശത്ത് ആക്രമണം നടക്കുന്നു. രാജ്യവ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

അതേസമയം, കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി രക്ഷിതാക്കൾ രം​ഗത്തെത്തി. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്നും രക്ഷിതാക്കൾ പറയുന്നു.

രാഷ്ട്രീയം പോലും അറിയാത്ത, 15 വയസിൽ താഴെ മാത്രം പ്രായമുള്ളതാണ് എല്ലാ കുട്ടികളും. ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. ആക്രമണത്തിന് പിന്നാലെ സംഘം മദ്യപിച്ചെത്തിയതിനാലാണ് ആക്രമിച്ചതെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഇത് കുട്ടികളെ ബാധിച്ചെന്ന് രക്ഷിതാക്കൾ പറയുന്നു.

Tags

Share this story

From Around the Web