തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി പ്രാർഥിച്ച് ലെയോ പാപ്പ

 
leo

തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനമായ ഡിസംബർ 28 ഞായറാഴ്ച, ലോകസമാധാനത്തിനായും പ്രത്യേകിച്ച് അക്രമാസക്തമായ സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി പ്രാർഥിക്കുന്നതു തുടരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ക്രിസ്തുമസിന്റെ വെളിച്ചത്തിൽ, നമുക്ക് സമാധാനത്തിനായി പ്രാർഥിക്കുന്നത് തുടരാം. ഇന്ന്, പ്രത്യേകിച്ച് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടിയും കുട്ടികൾക്കു വേണ്ടിയും പ്രായമായവർക്കു വേണ്ടിയും ഏറ്റവും ദുർബലരായവർക്കു വേണ്ടിയും നമുക്ക് പ്രാർഥിക്കാം. നസറേത്തിലെ തിരുക്കുടുംബത്തിന്റെ മധ്യസ്ഥതയിൽ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം” – പാപ്പ പറഞ്ഞു.

അതേസമയം, നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് എങ്ങനെ ഒരു വെളിച്ചമാകാമെന്നും പാപ്പ വിശദമാക്കി.

Tags

Share this story

From Around the Web