വാർദ്ധക്യം ഒരു സമ്മാനവും വെല്ലുവിളിയുമാണ്: ലെയോ പതിനാലാമൻ പാപ്പ

 
pope

വാർദ്ധക്യം ഒരു സമ്മാനവും വെല്ലുവിളിയുമാണ്. പ്രായമായവരെ പ്രത്യാശയുടെ സാക്ഷികളായി ഉൾപ്പെടുത്തുന്ന ഒരു മിഷനറി അജപാലന ശുശ്രൂഷയിലൂടെ പ്രതികരിക്കാൻ കത്തോലിക്കാ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. അത്മായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രായമായവരുടെ അജപാലന ശുശ്രൂഷയെ കുറിച്ചുള്ള രണ്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.

“നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങൾ കാണും” എന്ന ജോയേൽ പ്രവാചകന്റെ ഗ്രന്ഥത്തിലെ വചനമാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. നല്ല ആരോഗ്യം, സാമ്പത്തിക ക്ഷേമം, കൂടുതൽ ഒഴിവു സമയം എന്നിവ ആസ്വദിക്കാൻ അവസരം ലഭിക്കുന്ന പ്രായമായവരുടെ സാന്നിധ്യത്തെ ലിയോ പതിനാലാമൻ മാർപാപ്പ വിലമതിച്ചു.

വിഭജനങ്ങളും സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ, തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ ശിഥിലമാകുന്നുവെന്നത് സത്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജീവിതത്തെക്കുറിച്ചുള്ള വളരെ അശുഭാപ്തിവിശ്വാസവും സംഘർഷപരവുമായ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്ന ചിന്താരീതികളാണിവ. മറിച്ച് പ്രായമാവർ, സ്വാഗതം ചെയ്യപ്പെടേണ്ടുന്ന ഒരു അനുഗ്രഹമാണെന്നും, ഒരു സമ്മാനം എന്ന നിലയിൽ അവരെ ജീവിതത്തിൽ സ്വീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web