ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണം; അപലപിച്ച് സിറോ മലബാര്‍ സഭ

 
11222

ഭുവനേശ്വര്‍: ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തി.

നിയമത്തെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും സിറോ മലബാര്‍ സഭ പറയുന്നു.

ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കണമെന്ന് സിറോ മലബാര്‍ സഭ പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍മൂലം ജീവിക്കാന്‍തന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവര്‍.

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ കന്യാസ്ത്രീകളേയും വൈദികരേയും ആക്രമിച്ചു എന്ന് പറയുമ്പോള്‍ അത് സഭയ്ക്ക് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് സിബിസിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. വൈദികര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിരുന്നു.

Tags

Share this story

From Around the Web