കന്യാസ്ത്രീകളുടെ അറസ്റ്റ്; ആക്രമിച്ച ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ പരാതി നൽകി പെൺകുട്ടികൾ

 
nuns

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദൾ നേതാക്കൾക്ക് എതിരെ പരാതി നൽകി പെൺകുട്ടികൾ. ബജ്‌റംഗ്ദൾ നേതാവായ ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഓർച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ പെൺകുട്ടികൾ പരാതി നൽകിയിരുന്നെങ്കിലും നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു.

അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം. കേസ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിലും ഉന്നയിക്കും

Tags

Share this story

From Around the Web