ആറുമാസത്തിനിടെ നോത്രെ ഡാം കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം സന്ദർശകർ

ആറുമാസത്തിനിടെ നോത്രെ പാരീസിലെ ഡാം കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം ആളുകളാണ്. അഗ്നിബാധയെത്തുടർന്ന് അഞ്ച് വർഷം നീണ്ടുനിന്ന നവീകരണത്തിന് ശേഷം, 2024 ഡിസംബർ ഏഴിനാണ് നോത്രെ ഡാം കത്തീഡ്രൽ വീണ്ടും തുറന്നത്.
2024 ഡിസംബർ ഏഴിന് വീണ്ടും തുറന്ന് ആറ് മാസത്തിന് ശേഷം, 2025 ജൂൺ 30 വരെയാകുമ്പോൾ 6,015,000 ആളുകൾ കത്തീഡ്രൽ സന്ദർശിച്ച് കടന്നുപോയി. ജൂലൈ ആറിന്, ഫ്രഞ്ച് പത്രമായ ‘ലാ ട്രിബ്യൂൺ ഡിമാഞ്ചെ’ റിപ്പോർട്ട് ചെയ്തത്, പ്രതിദിനം ശരാശരി 35,000 ആളുകൾ നോട്രെ ഡാം കത്തീഡ്രൽ സന്ദർശിക്കുന്നുണ്ടെന്നാണ്.
കത്തീഡ്രൽ സന്ദർശിക്കുന്ന ആളുകളുടെ എണ്ണം ഈ രീതിയിൽ തുടർന്നാൽ, 2025 അവസാനത്തോടെ സന്ദർശകരുടെ എണ്ണം 12 ദശലക്ഷത്തിലെത്തും. അതായത് ഫ്രാൻസിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് ഈഫൽ ടവറിനെ പിന്തള്ളി നോത്ര ഡാം കത്തീഡ്രൽ ഒന്നാം സ്ഥാനത്തെത്തും. തീപിടുത്തത്തിന് മുമ്പ് ഓരോ വർഷവും 11 ദശലക്ഷം ആളുകളാണ് കത്തീഡ്രൽ സന്ദർശിച്ചിരുന്നത്.
കത്തീഡ്രലിന്റെ പണികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. കത്തീഡ്രലിന്റെ ഫോർകോർട്ട്, ഗ്രീൻ സ്പേസുകൾ, മുൻവശത്തെ നടപ്പാത എന്നിവയെല്ലാം നവീകരണത്തിനായി തയ്യാറെടുക്കുകയാണ്. അത് 2027-ൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.