യേശു കൂടെയുണ്ടെങ്കില്‍ ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ല: നടി മോഹിനി

യേശു കൂടെയുണ്ടെങ്കില്‍ ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ലെന്ന് നടി മോഹിനി. ബ്രാഹ്മണസമൂഹത്തില്‍ ജനിച്ച് സിനിമാ നടിയായി പ്രശസ്തി കൈവരിച്ച് വിവാഹത്തിന് ശേഷം 2006 ല്‍ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് മോഹിനി.
തമിഴ് നാട് സ്വദേശിനിയാണെങ്കിലും പരിണയം, ഗസല്‍, ഈ പുഴയും കടന്ന് തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ മോഹിനി.
ഇതിനു മുമ്പും തന്റെ വിശ്വാസജീവിതത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും മോഹിനി നിര്‍ണായകമായ പല വെളിപെടുത്തലുകളും നടത്തിയിട്ടുണ്ട്. വിഷാദരോഗത്തിന്റെ പിടിയില്‍ അകപ്പെട്ടതാന്‍ ഏഴുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോഴെല്ലാം യേശുക്രിസ്തുവാണ് തന്നെ രക്ഷിച്ചതെന്നും താന്‍ ജീവിച്ചിരിക്കേണ്ടത് യേശുവിന്റെ തീരുമാനവും ആഗ്രഹവുമായിരുന്നുവെന്നും മോഹിനി പറയുന്നു.
വിഷാദാവസ്ഥയിലൂടെ കടന്നുപോയിരുന്ന ജീവിതത്തില്‍ തനിക്ക് കിട്ടിയ ഉത്തരമായ ജീസസ് എന്നും ജീസസ് കൂടെയുണ്ടെങ്കില്‍ ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ലെന്നും മോഹിനി ആവര്‍ത്തിക്കുന്നു