കേരള കോൺഗ്രസ് യുഡിഎഫിലേക്ക് എന്ന് ആരും പറഞ്ഞിട്ടില്ല, മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ എത്തും; അടിത്തറ ശക്തമാകും: വി.ഡി. സതീശൻ

 
satheesan

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം നിലപാട് പ്രഖ്യാപിച്ചതോടെ മുന്നണി മാറ്റ നീക്കങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട് യുഡിഎഫ്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് ആരും പറഞ്ഞിട്ടില്ലെന്നും അത് ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പാർട്ടികൾ മുന്നണിയിൽ എത്തുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിന്റെ അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാനാണ് മറ്റ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും തങ്ങൾക്ക് പ്രശ്നം ഇല്ല. ജയിലിൽ ആയ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഐഎം നടപടി സ്വീകരിച്ചിട്ടില്ല. അതിനു സർക്കാരും സിപിഐഎമ്മും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags

Share this story

From Around the Web