എംപിമാരില്ല, പകരം പുതുമുഖങ്ങൾ, 55 പേരുടെ സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്, പാലക്കാട് പിഷാരടി ഇറങ്ങും

 
congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ ശ്രദ്ധേയമാകുന്നത് വനിതകൾക്ക് നൽകിയ വലിയ പ്രാധാന്യം. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉൾപ്പെടെ ഒൻപത് വനിതാ രത്നങ്ങളാണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. സി.പി.എം വിട്ടെത്തിയ അഡ്വ. പി. ഐഷ പോറ്റി മുതൽ മുൻ എം.പി രമ്യ ഹരിദാസ് വരെയുള്ളവർ പട്ടികയിലുണ്ട്.

കൊല്ലം ജില്ലയിൽ രണ്ട് സുപ്രധാന മണ്ഡലങ്ങളിലാണ് വനിതകൾ കളത്തിലിറങ്ങുന്നത്. സി.പി.എമ്മിൽ നിന്നും കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ അഡ്വ. പി. ഐഷ പോറ്റി കൊട്ടാരക്കരയിൽ ജനവിധി തേടും. കൊല്ലം മണ്ഡലത്തിൽ കരുത്തയായ അഡ്വ. ബിന്ദു കൃഷ്ണ തന്നെയാണ് സ്ഥാനാർത്ഥി.

തിരുവനന്തപുരം ചിറയിൻകീഴ് (SC) മണ്ഡലത്തിൽ മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസ് തന്നെ മത്സരിക്കും. ആലപ്പുഴയിലെ തീപാറുന്ന പോരാട്ടം നടക്കുന്ന അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാനും മാവേലിക്കരയിൽ അഡ്വ. മുത്താര രാജും പോരാട്ടത്തിനിറങ്ങും.

വയനാട് മാനന്തവാടിയിൽ ഉഷ വിജയനും, കോഴിക്കോട് എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും, പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ കെ.എ. തുളസിയും സ്ഥാനാർത്ഥികളാകും. വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web