ഇടുക്കിയിൽ ജീപ്പ് സവാരി വേണ്ട; നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ, നിരോധനം ഏർപ്പെടുത്തിയത് ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക്
 

 
jeep

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്കാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും നിരോധനം ബാധകമാണ്.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

കുന്നിൻ പ്രദേശങ്ങൾ, ഇടുങ്ങിയതും വളഞ്ഞതുമായ റോഡുകൾ, കുത്തനെയുള്ള ചരിവുകൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ എന്നിവയുള്ള പ്രദേശങ്ങളിൽ വാഹന ടൂറിസം നിയന്ത്രിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ഔദ്യോഗിക മേൽനോട്ടമില്ലാതെയുള്ള ഇത്തരം സേവനങ്ങൾ യാത്രക്കാരെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് തള്ളിവിടുന്നുവെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Tags

Share this story

From Around the Web