ഉത്തർപ്രദേശില്‍ ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധിയില്ല; പ്രവര്‍ത്തിദിനമെന്ന് യോഗി സർക്കാര്‍
Updated: Dec 23, 2025, 10:54 IST
ലക്നോ: ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം.
എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നേദിവസം വിദ്യാർഥികളുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്തുമസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് ക്രിസ്തുമസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.