നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. കാന്തപുരത്തിന്റെയും യമനിലെ സൂഫി പണ്ഡിതരുടെയും ഇടപെടൽ ഫലം കണ്ടു. ദിയാധനം സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു
 

 
Nimisha priya

യമനിൽ വധശിക്ഷ വിധിച്ച നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു . ഇതിന്റെ ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. വധശിക്ഷ മരവിപ്പിക്കാൻ നിർണായകമായത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ .യമനിലെ സൂഫി പണ്ഡിതരുടെ ഇടപെടൽ ഫലം കണ്ടു.

കഴിഞ്ഞ രണ്ട് ദിവസമായി നടന്ന മാരത്തൺ ചർച്ചയ്ക്കൊടുവിൽ ആണ്  നിമിഷപ്രയുടെ വധശിക്ഷ മരവിപ്പിച്ചത്. ദിയ ധനo സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളും.  

കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടാൽ നിമിഷയുടെ വധശിക്ഷ പൂർണമായും ഒഴിവാക്കപ്പെടും .

നേരത്തെ നിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബാംഗങ്ങൾ തയ്യാറായിരുന്നില്ല. ദിയാനം എത്ര നൽകണമെന്ന് സംബന്ധിച്ചുള്ള ചർച്ച  പുരോഗമിക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിക്കാൻ  പ്രയത്നിച്ച എല്ലാവർക്കും നന്ദി പറയുന്നു എന്ന് നിമിഷ പ്രിയയുടെ കുടുംബം വ്യക്തമാക്കി.

Tags

Share this story

From Around the Web