നിക്കി ഹേലിയുടെ മകൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു, മാതാപിതാക്കളെന്ന നിലയിൽ കുട്ടികൾക്ക് ദൈവവുമായി വിശ്വാസവും ബന്ധവും ഉണ്ടാകണമെന്ന് എപ്പോഴും പ്രാർത്ഥിച്ചിരുന്നെന്ന് മുന്‍ യുഎന്‍ അംബാസഡര്‍
Apr 16, 2025, 14:43 IST

ഐക്യരാഷ്ട്ര സഭയിലെ മുൻ അമേരിക്കൻ അംബാസഡറും മുൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരിന്ന നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.
സൗത്ത് കരോലിനയിലെ ഇന്ത്യൻ ലാൻഡിലുള്ള ഔർ ലേഡി ഓഫ് ഗ്രേസ് ഇടവക ദേവാലയത്തില്‍ ഫാ. ജെഫ്രി കിർബിയാണ് നളിനെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിച്ചത്. മാതാപിതാക്കളെന്ന നിലയിൽ, തങ്ങളുടെ കുട്ടികൾക്ക് ദൈവവുമായി വിശ്വാസവും ബന്ധവും ഉണ്ടാകണമെന്ന് മൈക്കിളും ( ഭര്‍ത്താവ്) താനും എപ്പോഴും പ്രാർത്ഥിച്ചിരുന്നുവെന്ന് നിക്കി ഹേലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.