നിക്കരാഗ്വയിൽ സഭയ്‌ക്കെതിരെയുള്ള അടിച്ചമർത്തലുകൾക്കിടയിൽ നവവൈദികൻ അഭിഷിക്തനായി

 
23333

നിക്കരാഗ്വയിലെ കത്തോലിക്കാ സഭ നേരിടുന്ന കടുത്ത നിയന്ത്രണങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ നവവൈദികൻ തിരുപ്പട്ടം സ്വീകരിച്ചു. നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം സഭയ്ക്കും വൈദികർക്കും എതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് തിരുപ്പട്ട ശുശ്രൂഷ നടന്നത്.

പല രൂപതകളിലും തിരുപ്പട്ട ശുശ്രൂഷകൾക്കും പൊതു മതചടങ്ങുകൾക്കും ഭരണകൂടം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ പരിമിതികൾക്കിടയിലും നടന്ന തിരുപ്പട്ട ശുശ്രൂഷ വിശ്വാസികൾക്ക് വലിയ ആവേശമായി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി നിക്കരാഗ്വയിൽ സഭയും സർക്കാരും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുകയാണ്. ബിഷപ്പുമാരെയും വൈദികരെയും നാടുകടത്തുകയും സഭാ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ നടന്ന തിരുപ്പട്ട ശുശ്രൂഷ വിശ്വാസികൾക്ക് വളരെ സന്തോഷം പ്രദാനം ചെയ്യുന്നതാണ്.

Tags

Share this story

From Around the Web