ബുധനാഴ്ച ദേശീയ പണിമുടക്ക്: പൊതുഗതാഗതം തടസ്സപ്പെടുമോ, കേരളത്തെ എങ്ങനെ ബാധിക്കും? തിയേറ്ററുകൾ അടച്ചിടാൻ നിർദേശം

 
www


തിരുവനന്തപുരം: ജൂലൈ ഒൻപത് ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമോ എന്ന ആസങ്ക ശക്തം. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി - കർഷക വിരുദ്ധ നടപടികൾക്കെതിരെയും നിലപാടുകൾക്കെതിരെയുമാണ് ജൂലൈ ഒൻപതിന് വിവിധ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രത്തിൻ്റെ തൊഴിലാളി - കർഷക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും പ്രതിഷേധിക്കുന്നതിനൊപ്പം പുതിയതായി അവതരിപ്പിച്ച തൊഴിൽ നിയമങ്ങളിലെ തൊഴിലാളി വിരുദ്ധ ഭേദഗതികൾ പിൻവലിക്കണമെന്നും ആവശ്യമുണ്ട്. പുതിയതായി അവതരിപ്പിച്ച നാല് തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. മിനിമം വേതനം 26,000 രൂപയ്ക്ക് തുല്യമായ വേതനം നൽകുക, സ്വകാര്യവത്കരണം, പണപ്പെരുപ്പം നിയന്ത്രിക്കുക, മരുന്നുകൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ ഏതാനം വസ്തുക്കളുടെ ജിഎസ്ടി നിലനിർത്തുക ഉൾപ്പെടെയുള്ള 21 ആവശ്യങ്ങൾ ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും കേന്ദ്ര - എക്സൈസ് തിരുവ കുറയ്ക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പൊതുമേഖലാ - സർക്കാർ ഉടമസ്ഥതയിൽ ജോലി ചെയ്യുന്നവരുടെ ശമ്പള കുടിശ്ശിക അനുവദിക്കുക, കരാർ തൊഴിലാളികൾക്ക് തുല്യമായ ശമ്പളം നൽകുക, അടച്ചുപൂട്ടിയ സഹകരണ സ്ഥാപനങ്ങൾ സജീവമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറൽ കൺവീനറുമായ എളമരം കരീം പറഞ്ഞു. ഐഎൻടിയുസി പണിമുടക്കിൻ്റെ ഭാഗമായതിനാൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും.
 

Tags

Share this story

From Around the Web