കുടുംബങ്ങൾക്കായുള്ള നസ്രാണി മാർഗം ദ്വി സർട്ടിഫിക്കേഷൻ കോഴ്സ് ആരംഭിച്ചു
 

 
3333
കോട്ടയം: ജൂബിലിവർഷത്തോടും നിഖ്യാ സൂനഹദോസിൻ്റെ 1700-ാം വാർഷികത്തോടുമനുബന്ധിച്ച് 50 വയസിൽ താഴെയുള്ള പ്രഫഷണൽ കുടുംബങ്ങൾക്കായുള്ള നസ്രാണി മാർഗം ദ്വി സർട്ടിഫിക്കേഷൻ കോഴ്സ‌് ആരംഭിച്ചു. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം കോഴ്സ് ഉദ്ഘാടനം ചെയ്‌തു. വിദ്യാപീഠം പ്രസിഡൻ്റ് ഡോ. പോളി മണിയാട്ട് അധ്യക്ഷത വഹിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെയും സീരിയുടെയും അംഗീകാരമുള്ള ഒരു വർഷത്തെ ജീവിതക്രമ പരിശീലന പദ്ധതിയാണിത്.

ഒരു വർഷം നീണ്ട ചിട്ടയായ ജീവിതക്രമം പരിശീലിക്കുവാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച നസ്രാണി മാർഗം കോഴ്സ് 2033 മഹാജൂബിലിക്ക് ഒരുക്കമായി ഏഴു വർഷത്തേക്കാണ് നടത്തപ്പെടുക. ഓരോ വർഷവും 20 കുടുംബങ്ങൾക്കും അഞ്ചു സമർപ്പിതർക്കും അവസരം ലഭിക്കും. ഏഴര പള്ളികളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നതോടൊപ്പം രാജ്യത്തെ പ്രധാന പഠന-ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുവാനും ഗവേഷ കരുമായി ചർച്ചകൾ നടത്തുവാനും അവസരമൊരുക്കുന്നുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 കുടുംബങ്ങൾക്കായിരിക്കും അവസരം.

രജിസ്ട്രേഷനായി 7034437003 എന്ന നമ്പ റിൽ ബന്ധപ്പെടുക. 2000 രൂപയാണു രജിസ്ട്രേഷൻ ഫീസ്. ഈമാസം 31ന് വരെ പേര് രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ക്ലാസ് ജനുവരി അഞ്ചിന് വൈകുന്നേരം 5.30ന് ദനഹാ തിരുനാളിനോടനുബന്ധിച്ച് കോട്ടയം സീരിയിൽ നടക്കും.

Tags

Share this story

From Around the Web