ദുരൂഹത മാറാതെ കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; ഇളയ സഹോദരനായി തിരച്ചിൽ ഊര്‍ജിതം

കോഴിക്കോട് : തടംമ്പാട്ടു താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു .കൊലയാളി ആരാണെന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം ഇവരുടെ ഇളയ സഹോദരനായ പ്രമോദിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണ് .
സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം ഇവിടെ നിന്നും പോയ പ്രമോദിനെ പിന്നീട് കണ്ടെത്തിയിട്ടില്ല . ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്..
ചേവായൂരില്‍ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള് മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.