'രണ്ടാമത് ഗർഭിണിയായത് ഭർത്താവിന് ഇഷ്ടമായില്ല, വീട്ടുകാരും ഉപ്രദവിച്ചു'; തൃശൂരിൽ യുവതി ജീവനൊടുക്കി
Jul 30, 2025, 12:02 IST

തൃശൂർ: വെള്ളാംങ്ങല്ലൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ജീവനൊടുക്കി.നെടുങ്കോണം സ്വദേശി നൗഫലിൻറെ ഭാര്യ ഫസീലയാണ് (23) മരിച്ചത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഫസീല.
യുവതിയുടെ വീട്ടുകാരുടെ പരാതിത്തുടർന്നാണ് ഭർത്താവിനെ കേസെടുത്തത്.രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമായില്ലെന്നും ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർതൃ മാതാവ് ഉപദ്രവിച്ചെന്നുമടക്കം ഫസീല വീട്ടുകാർക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. താൻ മരിക്കുകയാണെന്നും ഇല്ലെങ്കിൽ ഇവരെന്നെ കൊല്ലുമെന്നും ഫസീല ഉമ്മക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.