'മൈ ഫ്രണ്ട് നെതന്യാഹു'; ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സരാശംസകള്‍ നേര്‍ന്ന് മോദി
Sep 23, 2025, 11:22 IST

ന്യൂഡല്‍ഹി:ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും ആഗോള ജൂത സമൂഹത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടയായിരുന്നു ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ മോദി ആശംസകള്‍ നേര്‍ന്നത്.നെതന്യാഹുവിനെ ' മൈ ഫ്രണ്ട്' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ആശംസ.
'ഷാനാ തോവ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേൽ ജനതയ്ക്കും, ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ. എല്ലാവർക്കും സമാധാനവും, പ്രതീക്ഷയും, ആരോഗ്യവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു," മോദി എക്‌സില്‍ കുറിച്ചു. ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു മോദി ആശംസകള്‍ നേര്‍ന്നത്.