"മറവിരോഗം കാരണം അച്ഛൻ അമ്മയെ മറന്നുപോയി"; കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് മകനൊപ്പം വീട്ടിലേക്ക് മടങ്ങി വയോധിക
Apr 17, 2026, 10:35 IST
എറണാകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് മകൻ എത്തി കൂട്ടി കൊണ്ടുപോയത്. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമ്മയെ കൊണ്ടുപോകാൻ എത്തിയതെന്ന് മകൻ പറഞ്ഞു.
ഇന്നലെ ഭർത്താവിനൊപ്പമാണ് കമലാക്ഷി പെൻഷൻ വാങ്ങാൻ എറണാകുളത്ത് എത്തിയത്. എന്നാൽ മറവി രോഗമുള്ള അച്ഛൻ അമ്മയെ കൊണ്ടുപോകാൻ മറന്നുപോകുകയായിരുന്നു എന്ന് മകൻ പറഞ്ഞു.