ഡിഗ്രി അപേക്ഷ ഫോമിൽ മുസ്ലിം കോളം: മാപ്പ് പറഞ്ഞ് ഡൽഹി സർവകലാശാല. ബോധപൂർവ്വം സംഭവിച്ചത് അല്ലെന്നും വിശദീകരണം
 

 
www

ഡിഗ്രി അഡ്മിഷൻ ഫോമിൽ മാതൃഭാഷാ വിഭാഗത്തിൽ ‘മുസ്‍ലിം’ എന്ന കോളം ഉൾപ്പെടുത്തിയതു വിവാദമായതോടെ ഡൽഹി സർവ്വകലാശാല അധികൃതർ ക്ഷമ ചോദിച്ചു.

ബോധപൂർവം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂർവം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സർവകലാശാലയിലെ സാഹോദര്യവും ഐക്യവും തകർക്കരുതെന്നും അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

എന്നാൽ പരിഹാരമാർക്കത്തെ കുറിച്ച് സർവകലാശാല വ്യക്തമാക്കിയിട്ടില്ല .ഭാഷാ വിഭാഗങ്ങളിൽ നിന്ന് ഉറുദു ഒഴിവാക്കിയതിനെതിരെയും വിമർശനമുയർന്നിരുന്നു. ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഉറുദു. ‘മാതൃഭാഷാ’ വിഭാഗത്തിൽ ജാതി-തൊഴിൽ സംബന്ധിയായ ‘ബിഹാറി’, ‘ചമർ’, ‘മസ്ദൂർ.ദേഹതി’, ‘മോച്ചി’, ‘കുർമി’ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web