ഡൽഹിയിൽ എംപിമാരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം

 
333
ന്യൂഡൽഹി: തലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ക്രിസ്തുമസ് ആഘോഷം ദേശീയ നേതാക്കളുടെയും വിവിധ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുടെയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി. പാർലമെന്റിലെ ക്രൈസ്‌തവ എംപിമാരുടെ ഫോറം ചെയർമാൻ ആന്‍റോ ആന്‍റണിയുടെയും വൈസ് ചെയർമാൻ പി. വിൽസന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഡൽഹി ജിംഖാന ക്ലബ്ബിൽ നടന്ന ആഘോഷം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്‌തു.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, മുതിർന്ന നേതാക്കളായ ടി. ആർ. ബാലു, കെ.സി. വേണുഗോപാൽ, ശശി തരൂർ, മനു അഭിഷേക് സിംഗ്വി, താരീഖ് അൻവർ, കുമാരി ഷെൽജ, സുപ്രിയ സുലെ, ബി.കെ. ഹരിപ്രസാദ് തുടങ്ങിയവരും ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ ജോസ് പുത്തൻവീട്ടിൽ, ജോസഫ് മാർ ബാർണബാസ്, ഗീവർഗീസ് മാർ ജൂലിയോസ്, യൂഹന്നാൻ മാർ ദിമിത്രിയോസ്, പോൾ സ്വരൂപ് എന്നിവരും പോൾ ദിനകരൻ അടക്കമുള്ള മതനേതാക്കളും പങ്കെടുത്തു.

എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, അബ്ദുസമദ് സമദാനി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, ഷാഫി പറന്പിൽ, ജെബി മേ ത്തർ തുടങ്ങിയവരും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാ ത്യു കോയിക്കൽ, ചാവറ കൾച്ചറൽ സെൻറർ ഡയറക്‌ടർ ഡോ. റോബി കണ്ണൻചിറ, കേന്ദ്ര ധനമനമന്ത്രാലയ ഡയറക്‌ടർ മനു വെട്ടിക്കൽ തുട ങ്ങി നിരവധി പ്രമുഖരും ക്രിസ്‌തുമസ്‌ ആഘോഷത്തിനെത്തി.

Tags

Share this story

From Around the Web